തോട്ടയ്ക്കാട്: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മോൾ മനോജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ സൈമൺ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉഷാ ഗോവിന്ദ്, എസ്.പി.സി ഓഫിസർ ഉല്ലാസ് പി.സ്റ്റീഫൻ, വാകത്താനം എസ്.ഐ ചന്ദ്രബാബു, പി.ടി.എ പ്രസിഡന്റ് രാജി റെജി, സ്‌കൂൾ പ്രിൻസിപ്പൽ എം.ഡി ബിജി, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് രാധാമണി സി.ടി, ഹെഡ്മാസ്റ്റർ സണ്ണിക്കുട്ടി കുര്യൻ, സിവിൽ പൊലീസ് ഓഫിസർ അനില ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.