കോട്ടയം: ജില്ലയിലെ റോഡുകളിലും ഇനി വിജിലൻസിന്റെ കണ്ണ്..! നിർമ്മാണം വിലയിരുത്തുന്നതിനും ക്രമക്കേട് കണ്ടാൽ നടപടിയെടുക്കുന്നതിനും നിരന്തരം വിജിലൻസ് പരിശോധന നടക്കും.മൂന്നു മാസത്തിനിടെ ജില്ലയിലെ മൂന്നു റോഡുകളിലാണ് ഇപ്രകാരം പരിശോധന നടത്തിയത്. സാമ്പിൾ ലാബിലേയ്‌ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്ന മുറയ്‌ക്ക് തുടർനടപടി ഉണ്ടാകും. ഗുണനിലവാരം കുറഞ്ഞതായി ആരോപണം ഉയർന്ന അഞ്ചു റോഡുകളുടെ പട്ടിക കൂടി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ആദ്യ ഘട്ട പരിശോധനാ ഫലം ലഭിക്കുന്ന മുറയ്‌ക്ക് മറ്റു റോഡുകളിലും പരിശോധന നടത്തും. കഴിഞ്ഞ മാസം 24 നാണ് ജില്ലയിലെ രണ്ടു റോഡുകളിലെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയത്. തുടർന്ന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും ചെയ്‌തു.
പട്ടികയിലുള്ള റോഡുകൾ
റോഡിന്റെ നിർമ്മാണത്തിൽ പരാതിയുണ്ടെങ്കിൽ നാട്ടുകാർക്ക് വിജിലൻസിൽ പരാതി നൽകും. ഗുണനിലവാരം പരിശോധിച്ച ശേഷം നടപടിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഉറപ്പായും തുടർ നടപടികളുണ്ടാകും
എൻ.രാജൻ, ഡിവൈ.എസ്.പി
വിജിലൻസ്, കോട്ടയം
തകർന്ന റോഡു കണ്ടാൽ
വിളിക്കൂ വിജിലൻസിനെ
0481 2585501