പുതുവേലി : വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി മാർ കുര്യാക്കോസ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ട്രെയിനിംഗ് ആന്റ് എംപവർമെന്റ് സെൽ പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ബോബി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ജി.യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസിലർ ഡോ.സി.ടി.അരവിന്ദകുമാർ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബിരുദ സമ്പാദനത്തോടൊപ്പം നൈപുണ്യവികസനവും അനിവാര്യമായ ഒരു കാലഘട്ടമാണിതെന്നും, യഥാസമയം അത് നേടുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് വിദ്യാർത്ഥികളുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാങ്ക് ജേതാക്കളായ സാന്ദ്ര സന്തോഷ് ,ബ്ലസ്സി സണ്ണി എന്നിവരെ അനുമോദിച്ചു. ചെയർമാൻ പ്രൊഫ.വി.ഐ.ജോർജ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ നാരായണൻ, പി.ടി.എ പ്രസിഡന്റ് ഹരിദാസ്, പുതുവേലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു റാണി, അസിസ്റ്റന്റ് പ്രൊഫസർമാരായ രാജേഷ് എ.വി, മനു ജോയി,അനിൽ വി.നായർ, എലിക്കുളം ജയകുമാർ എന്നിവർ പ്രസംഗിച്ചു.