കോട്ടയം: കുമാരനല്ലൂർ ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 21 മുതൽ 23വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ ആറിന് ഗണപതിഹോമം, തുടർന്ന് പുരാണ പാരായണം, ഏഴിന് തിരുനാമാർച്ചന, 9ന് നാരായണീയ പാരായണം, വൈകിട്ട് 4.30ന് വിഗ്രഹ എഴുന്നള്ളിപ്പ്. ആറിന് ദീപാരാധന, ഭജന. ഏഴിന് നടക്കുന്ന സാസ്കാരിക സമ്മേളനം നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്യും. കുമാരനല്ലൂർ ഊരാൺമ ദേവസ്വം മാനേജർ സി.എൻ.ശങ്കരൻ നമ്പൂതിരി ദീപം പ്രകാശിപ്പിക്കും. എ.എ.രാജൻ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ ജയശ്രീ ബിനു, രേണുക ശശി, അഡ്വ. കെ.ജയകുമാർ, വിവിധ കരയോഗം പ്രസിഡന്റുമാരായ പി.എൻ.ശശിധരൻ നായർ, എ.ആർ.രാധാകൃഷ്ണൻ നായർ, എസ്.എൻ.ഡി.പി യോഗം ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.വിജയൻ, വിശ്വബ്രാഹ്മണ ഏകോപന സമിതി സെക്രട്ടറി ജി.നടരാജൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. 22ന് രാവിലെ ആറിന് പൂയം തൊഴീൽ. വൈകിട്ട് 5.30ന് ഭജന, തുടർന്ന് കലാപരിപാടികൾ. 23ന് രാവിലെ 9ന് നൂറും പാലും തർപ്പണം,ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് ഭക്തിഗാന സുധ, രാത്രി 9.15ന് മെഗാ ഷോ എന്നിവ നടക്കും. വൈസ് പ്രസിഡന്റ് പി.എ.ലക്ഷ്മണൻ, സെക്രട്ടറി കെ.സുരേഷ് സെക്രട്ടറി, ട്രഷറർ പി.എൽ ഓമനക്കുട്ടൻ, ദേവസ്വം സെക്രട്ടറി പി.ആർ.ഗോപാലകൃഷ്ണൻ, കമ്മിറ്റി അംഗം പി.ജി.ജയൻ എന്നിവർ പങ്കെടുത്തു.