വൈക്കം: സി.കെ. ആശ എം.എൽ.എയുടെ സ്മാർട്ട് വൈക്കം പദ്ധതിയിൽപ്പെടുത്തി വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെയും പൊലീസ് സ്‌റ്റേഷനിൽ ക്രമീകരിച്ചിട്ടുള്ള കൺട്രോൾ റൂമും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരത്തിന് സുരക്ഷയുടെ കവചമൊരുക്കുന്ന 46 കാമറകളാണ് ക്ഷേത്രനഗരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു മുഖ്യപ്രഭാഷണം നടത്തി. കാമറകൾ സജീകരിച്ച ടെക്‌നീഷ്യൻമാർക്ക് എ.എസ്.പി അരവിന്ദ് സുകുമാർ ഉപഹാരങ്ങൾ നൽകി. സി.ഐ. എസ്. പ്രദീപ്, പി. സുഗതൻ, ആർ. സന്തോഷ്, എം.ടി. അനിൽകുമാർ, എ.എം.വി. ഐ. ഭരത് ചന്ദ്രൻ, എം. ഡി. ബാബുരാജ്, അക്കരപ്പാടം ശശി, പോൾസൺ ജോസഫ്, ബി. ശശിധരൻ, എം. കെ. രവീന്ദ്രൻ, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.