പാലാ : തലപ്പലം പഞ്ചായത്തിലെ പെൺകുട്ടികളുടെ ആരോഗ്യ പരിശീലന പരിപാടിയായ കുസുമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സിമി തോമസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ബി. ശൈലജ, സുഭാഷ് ജോർജ്, കെ.എ.ലക്ഷ്മിക്കുട്ടിയമ്മ, മെമ്പർമാരായ അനുപമ വിശ്വനാഥ്, സി.എ. ദേവയാനി, ഷാനി മൈക്കിൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.പി.ആരിഫ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗം വി.കെമോഹനൻ എന്നിവർ പ്രസംഗിച്ചു. ഡോ. ഷീല എബ്രഹാം, ഡോ. മായാറാണി സേനൻ എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ നയിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും അംഗൻവാടികൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുത്ത 150 ഓളം പെൺകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.