കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനായി സപ്ലൈക്കോയുടെ www.supplyco.gov.in എന്ന വെബ് സൈറ്റ് തുറന്നിട്ടുണ്ട്. ഡിസംബർ 31 നകം കൊയ്ത്ത് പൂർത്തിയാകുന്ന കർഷകർ ഈ മാസം 31 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നു മാത്രമേ നെല്ല് സംഭരിക്കൂ. പാട്ടകൃഷി ചെയ്യുന്നവർ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്ങ് മൂലം സമർപ്പിക്കണം.