agape

ചങ്ങനാശേരി: വിശക്കുന്നവർക്ക് ഒരു നേരത്തെ ആശ്വാസമാകാൻ പൊതിച്ചോറുമായി എല്ലാ വെള്ളിയാഴ്ചയും അവരെത്തും. പാഥേയം എന്ന പേരിൽ കല്ലറ എസ്.എം.വി
സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും അഗാപ്പെ എന്ന വാട്സ് ആപ് ഗ്രൂപ്പിലെ ഒരു കൂട്ടം ചെറുപ്പക്കാരുമാണ് വിശക്കുന്നവരുടെ മുമ്പിൽ ഭക്ഷണവുമായി എത്തുന്നത്. ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായാണ് പൊതിച്ചോർ വിതരണം. സ്‌കൂളിലെ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടു വരുന്ന പൊതിച്ചോറുകൾ അഗാപ്പെ അംഗങ്ങൾ വിതരണം ചെയ്യും. സ്‌നേഹവീട് എന്ന പേരിൽ മണർകാട് മാലത്ത് പ്രവർത്തിച്ചുവരുന്ന വൃദ്ധസദനത്തിനും അമയന്നൂരിൽ പ്രവർത്തിച്ചു വരുന്ന ജ്യോതിർഭവനിലുമാണ് ഇവർ പൊതിച്ചോറുകൾ എത്തിക്കുന്നത്.

ഒരു മാസം മുമ്പാണ് പൊതിച്ചോർ വിതരണം തുടങ്ങിയത്. ഓണത്തിന് സ്‌കൂൾ കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തിരുന്നു. തുടർന്നും വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. സ്‌കൂൾ പ്രിൻസിപ്പൽ എൻ.ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ സുനിത. എസ്, സ്റ്റാഫ് സെക്രട്ടറി സിജി എസ്.ആർ, ജ്യോതി ലക്ഷമി. വി, ശ്രീലതാ ഇ.എൻ, എൻ.രജനി, ആതിര വിജയ്, ജ്യോതി ബി. നായർ, എൻ.എസ്.എസ് അംഗങ്ങൾ, അഗാപ്പെ വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങളായ അജോമോൻ കെ.സി, ജീമോൾ ഐസക്, അഭിജിത്ത്, റാൻകിൻ, മരിയ, അർഷ, അമൽ ജ്യോതി, ജിതിൻ, ജോഷി, ക്രിസ്റ്റീന, ജോൺസൺ തുടങ്ങിയവർ നേതൃത്വം നല്കുന്നു.