ചങ്ങനാശേരി: ജാക്ക്ഫ്രൂട്ട് പ്രെമോഷൻ ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ മുതൽ നവംബർ 1 വരെ പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ ചക്കഉത്സവം നടത്തും. വിവിധ കുടുംബശ്രീ-പുരുഷസ്വയംസഹായസംഘങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ചക്കയിൽ നിന്നുള്ള വിവിധ ഭക്ഷണപദാർത്ഥങ്ങളും വിവിധയിനം ചക്കകളും മേളയിൽ ലഭിക്കും. കൂണിൽനിന്നുള്ള ഭക്ഷ്യഉല്പന്നങ്ങളും തേനും തേനുത്പന്നങ്ങളും പ്രദർശനത്തിനുണ്ടാകും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.പ്രവേശനം സൗജന്യം.