തൃക്കൊടിത്താനം : സൽമായ ചാരിറ്റബിൾ ട്രസ്റ്റ് തൃക്കൊടിത്താനം പൊലീസിന്റെ സഹകരണത്തോടെ തൃക്കൊടിത്താനം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. സി.ഐ സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. സൽമായ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി.സി.സ്‌കറിയ വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീലത ടി.സി, പി.ടി.എ പ്രസിഡന്റ് സാനില, സോജൻ പ്ലാമ്പറമ്പിൽ, മോനിച്ചൻ തെക്കേപടിപുരക്കൽ, സജി മാളിയേക്കൽ, ആന്റപ്പൻ മറ്റത്തിൽ, കുര്യാക്കോസ് കാഞ്ഞിരത്തുമൂട്ടിൽ, ജിജി ചാലായിൽ എന്നിവർ പങ്കെടുത്തു. കേരള പൊലീസിന്റെ വനിതാ ശാക്തീകരണ പരിശീലന വിഭാഗം ട്രെയിനർമാരായ റജിമോൾ, ജുബീന എന്നിവർ ക്ലാസെടുത്തു.