അടിമാലി: കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായ കർഷകർ പ്രതിസന്ധിയിൽ. 25 കോഴികളും ഒരു കോഴിക്കൂടുമാണ് മുട്ടഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. അഞ്ച് കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു യൂണിറ്റിന് 75,000 രൂപ വായ്പ നൽകിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. മാസം 800 രൂപ വീതം നൽകി രണ്ട് വർഷം കൊണ്ട് 19,200 രൂപ ഓരോ കുടുംബവും അടച്ച് തീർക്കണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോഴിമുട്ടയുടെ വിൽപ്പനയിൽ നിന്ന് മാസം 800 രൂപ ലഭിക്കുന്നില്ലെന്ന് മാത്രമല്ല കോഴികളുടെ പരിപാലത്തിന് വലിയ തുക ചിലവാകുന്നതായും കർഷകർ പറയുന്നു.
പദ്ധതി ആരംഭിച്ച സമയത്ത് കോഴി തീറ്റയുടെ വില 18 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 28 രൂപയിലെത്തി. 25 കോഴികൾക്ക് ദിവസം ശരാശരി രണ്ടര കിലോ തീറ്റ നൽകണം. കോഴിമുട്ടയുടെ വില കഴിഞ്ഞ കുറെ കാലങ്ങളായി അഞ്ച് രൂപയിൽ തന്നെ നിൽക്കുകയാണ്. നാടൻ കോഴിമുട്ട കൂടിയ വിലയ്ക്ക് ശേഖരിക്കാനുള്ള പദ്ധതിയ്‌ക്കൊപ്പം കുറഞ്ഞ വിലയിൽ കോഴി തീറ്റ ലഭ്യമാക്കാൻ നടപടി വേണമെന്നും പദ്ധതി ഗുണഭോക്താക്കൾ പറയുന്നു.
പദ്ധതിയിലൂടെ ലഭിക്കേണ്ട സബ്സിഡി കൃത്യമായി ലഭിക്കാൻ ഇടപെടൽ വേണം
കർഷകർ
അടുക്കളയിലെ
കൂട്ടുകാർ
മുൻകാലങ്ങളിൽ കോഴിവളത്തൽ എന്നത്സർവ്വസാധാരണ.മായിരുന്നു. കോഴിമുട്ടയും കോഴിയിറച്ചിയും സ്വന്തം വീട്ടിൽത്തന്നെ ലഭ്യമാക്കുന്നതിൽ വീട്ടമ്മമാർ ഏറെ താൽപ്പര്യം കാണിച്ചിരുന്നു. ചെറിയ വരുമാനം സ്വന്തം നിലയിൽ കണ്ടെത്താനും കോഴിവളർത്തൽ ഉപകരിച്ചിരുന്നു. അടുക്കള വേസ്റ്റ് കോഴികൾ തിന്ന് തീർക്കും എന്നത് ചില്ലറ ഗുണമല്ല ചെയ്തിരുന്നത്. കോഴിവളർത്തൽ ഘട്ടംഘട്ടമായി നിന്നതാണ് ഇപ്പോൾ രൂക്ഷമായ ഗാർഹിക വേസ്റ്റിന്റെ തന്നെ പ്രധാന കാരണം.ബ്രോയിലർ കോഴി വിപണികയ്യടക്കിയപ്പോൾ നാടൻകോഴിയുടെ വിപണനസാദ്ധ്യതയും അടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നാടൻ കോഴിയിറച്ചിക്ക് പഴയ പ്രതാപം വീണ്ടെടുക്കാനായിട്ടുണ്ട്.