പാമ്പാടി : ഉപജില്ലാ സ്കൂൾ കലോത്സവം 21 മുതൽ 23 വരെ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 21 ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ പ്രദീപ് എം.നായർ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 23 ന് വൈകിട്ട് 4.30ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. മാത്തച്ചൻ താമരശേരി അദ്ധ്യക്ഷത വഹിക്കും.