അടിമാലി: മോദി സർക്കാരിനെതിരായി രാജ്യത്ത് തൊഴിലാളിവർഗ്ഗ ശക്തി രൂപപ്പെട്ടുവരേണ്ട സാഹചര്യമാണെന്ന് മന്ത്രി എം.എം. മണി. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിമാലി അമ്പലപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന നഗരിയിൽ സമാപിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. ജയചന്ദ്രൻ, കെ.പി. മേരി എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ എട്ട് മുതൽ അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.