ഈരാറ്റുപേട്ട: മാധ്യമം ഈരാറ്റുപേട്ട ലേഖകനും ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ ഖരീം (64) ബൈക്കപകടത്തിൽ മരിച്ചു. ഇലവീഴാപൂഞ്ചിറയിൽ നിന്ന് മടങ്ങവേ മൂന്നിലവ് വാളകത്ത് ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു . തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മേലുകാവ് അസംപ്ഷൻ ആശുപത്രിയിലെ ഡോ. എൻ.ജെ. ഐസക് ചാടിയിറങ്ങിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഈരാറ്റുപേട്ട ടൗണിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ഭാര്യ: റംല തൊടുപുഴ. മക്കൾ: അനീഷ് ,അജീഷ്, അനൂപ്. മരുമക്കൾ: സജ്‌ന, നൈമ, ജൗഹറ. ഖബറടക്കം ഇന്ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.