പാലാ: വൈദ്യുതി വിതരണം സുഗമമാക്കാനായി ആരംഭിച്ച ഭൂഗർഭ വൈദ്യുതികേബിൾ പദ്ധതിക്ക് കെ. എസ്.ടി.പി നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം. എൽ.എ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നൽകാനിടയായ സാഹചര്യത്തെക്കുറിച്ച് കെ.എസ്.ഇ.ബി- കെ.എസ്.ടി.പി അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി ആലോചിച്ചു അടിയന്തിര നടപടി ഇക്കാര്യത്തിൽ സ്വീകരിക്കും. വികസന പ്രവർത്തനങ്ങൾ തടയാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.