കോട്ടയം : ഡ്രൈവറും, ആവശ്യത്തിന് സർവീസുമില്ലാതായതോടെ കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയ്ക്ക് വരുമാനത്തിൽ വമ്പൻ ഇടിവ്. നാലു വർഷം മുൻപു വരെ പ്രതിദിനം 20 ലക്ഷം രൂപ വരെയായിരുന്നു ലാഭം. ഇപ്പോൾ ഏഴു ലക്ഷം പോലുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്‌ക്കുന്ന ഡിപ്പോയാണിപ്പോൾ കോട്ടയം. പ്രതിദിനം 30 മുതൽ 35 വരെ സർവീസുകളാണ് കുറയ്ക്കുന്നത്. ടോമിൻ തച്ചങ്കരി എംഡി ആയിരുന്ന കാലയളവിൽ വരുമാനത്തിൽ വൻവർദ്ധനവായിരുന്നു.
കോട്ടയം ഡിപ്പോ
ആകെ ബസുകൾ : 104
സർവീസുകൾ : 50
നേരത്തെ പ്രതിദിന സർവീസ് : 120
ഡ്രൈവർമാർ
ആകെ വേണ്ടത് : 230
നിലവിലുള്ളത് : 140
പിരിച്ചു വിട്ട എം.പാനലുകാർ : 42
50 ഡ്രൈവർമാരെ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോയിലേയ്‌ക്ക് സ്ഥലം മാറ്റി
സ്റ്റേഷൻമാസ്റ്റർമാർ വേണ്ടത് : ഏഴ്
വിരമിച്ചവർ : 2
നിലവിലുള്ളത് : 2
മൂന്നു പേരെ എരുമേലി, ചടയമംഗലം, കട്ടപ്പന ഡിപ്പോകളിലേയ്‌ക്ക് സ്‌ഥലം മാറ്റി
വെഹിക്കിൾ സൂപ്പർ വൈസർ : 0