പരീക്ഷകൾ മാറ്റി
21ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതാം സെമസ്റ്റർ ഡി.ഡി. എം.സി.എ. (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 25 ലേക്ക് മാറ്റി.
പരീക്ഷകൾ പുനഃക്രമീകരിച്ചു
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ കഥകളി വേഷം (2017 അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷയുടെ 22, 25 തീയതികളിലെ പരീക്ഷകൾ പുനഃക്രമീകരിച്ചു. 25 ന് നടത്താനിരുന്ന ഡൈനാമിക്‌സ് ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് ഹ്യൂമൺ റൈറ്റ്‌സ് ഇൻ കഥകളി വേഷം എന്ന വിഷയത്തിന്റെ പരീക്ഷ 22നും, ഡീറ്റെയിൽഡ് സ്റ്റഡി ഒഫ് അംഗ, ഉപാംഗ എന്നിവയുടെ പരീക്ഷ 25 നും നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.പി.എഡ് (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 25 ന് മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാഡമി ഒഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (2015 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ മുതൽ, 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ട് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒന്ന് വരെ അപേക്ഷിക്കാം.