counciling-course

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് സംഘടിപ്പിച്ചു. കീച്ചേരി കുലയ​റ്റിക്കര എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന കോഴ്‌സിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം സെക്രട്ടറി സുലഭ സജീവ്, അജീഷ് കുമാർ, വിഷ്ണു ആച്ചേരിൽ, അച്ചു ഗോപി, മുരളീധരൻ, വിശ്വംഭരൻ,സുനിത അജിത്, കുമാരി മോഹൻ, കെ.വി ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു സ്വാഗതം പറഞ്ഞു.