kob-sambashivan


തലയോലപ്പറമ്പ്: കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന എസ്. എൻ. ഡി .പി. യോഗം 6011ാം നമ്പർ മേവെള്ളൂർ മുൻ ശാഖ പ്രസിഡന്റും വെള്ളൂർ മേഖലാ ചെയർമാനുമായ മേവെള്ളൂർ പമ്പ് ഹൗസിൽ മാതൃസ്മൃതിയിൽ പി. സാംബശിവൻ (66) നിര്യാതനായി.വെള്ളൂർ എച്ച് എൻഎല്ലിലെ റിട്ടേഡ് ഇലക്ട്രിക്കൽ മാനേജർ ആയിരുന്നു . കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 2 മണിയോടെ കോട്ടയത്തെ ലൂർദ് പള്ളിയിൽ ജോലിയുമായി ബന്ധപ്പെട്ട് സ്റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 3 മണിയോടെ മരിച്ചു. ഭാര്യ: പി. സീമാ ( കഥാകൃത്ത് ). മക്കൾ വിഷ്ണു, കൃഷ്‌ണേന്തു. മരുമക്കൾ ലയന, അശ്വതി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടയ്ക്കാട്ടുവയൽ പൊതു ശ്മശാനത്തിൽ.