അടിമാലി: സമാന്തര സർവീസിനെ ചൊല്ലി സ്വകാര്യ ബസുകാരും, ഓട്ടോക്കാരും തമ്മിലുണ്ടായ സംഘർഷം അടിപിടിയിൽ കലാശിച്ചു.നാലുപേർക്ക് പരക്കേറ്റു.ബസ് ജീവനക്കാരും ഉടമകളുമായ ഇരുമ്പുപാലം മൂലേത്തൊട്ടിയിൽ ഷാനാദ് (34) സഹോദരൻ ഷാമോൻ (29) ഓട്ടോ ഡ്രൈവറും ,കോൺഗ്രസ് മണ്ഡലം കമ്മറ്റിയംഗവുമായ പത്താം മൈൽ കീടത്തും കുടി കെ.എം.നിഷാദ് (54) കെ.എസ്.യു ജില്ലാ സെക്രട്ടറി അനിൽ കനകൻ (24) കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ജസ്റ്റിൻകുളങ്ങര (38) എന്നിവരാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പത്താംമൈലിൽ നിന്നും ഓട്ടോയുമായി അടിമാലിയിലേക്ക് വരികയായിരുന്ന നിഷാദിന്റെ ഓട്ടോ യിൽ യാത്രക്കാരെ കയറ്റിയെന്നതിന്റെ പേരിൽഇരുമ്പുപാലം അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന കപ്പിത്താൻ ബസിലെ കണ്ടക്ടർ ഷാനദ് ചാറ്റുപാറ ഗ്യാസ് പടിയിൽ വച്ച് അസഭ്യം പറഞ്ഞതാണ് സംഭവങ്ങൾക്ക് കാരണം. സംഭവമറിഞ്ഞ് ടൗണിലെ ഒരു പറ്റം ഓട്ടോ ഡ്രൈവർമാർ നിഷാദിന്റെ നേതൃത്വത്തിൽ ഹിൽ ഫോർട്ട് ജംഗ്ഷനിൽ യാത്രക്കാരെ കയറ്റി നിർത്തിയിരുന്ന ബസ് തടയുകയും പരസ്പരം പോർവിളിയ്ക്കുകയും ചെയ്യുന്നതിനിടെയാണ് കയ്യാങ്കളി ഉണ്ടാകുന്നത്. സംഘർഷത്തിനിടെ ബസിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു.ഉടൻ തന്നെ പൊലീസെത്തിപരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 11.30 ഓടെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കാരംഭിക്കുകയായിരുന്നു