അടിമാലി: അടിമാലി മൂന്നാർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ തോക്കുപാറ ചെമ്മായത്ത് ദിലീപ് (42)നെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7.30 ന് കൂമ്പൻപാറയിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ദിലീപ് മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി കണ്ടെത്തിയത്.തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.ഇയാൾ ഓടിച്ചിരുന്ന ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിപൊലീസ് യാത്രയാക്കി.