കോട്ടയം: സബ് ജില്ല ശാസ്ത്രമേളയിൽ എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. കാഞ്ഞിരത്തിന് മികച്ച നേട്ടം. ഹൈസ്‌കൂൾ വിഭാഗം സയൻസ് നാടകത്തിൽ ഒന്നാം സ്ഥാനവും, എൽ.പി വിഭാഗം സോഷ്യൽ സയൻസ് കളക്ഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കെ.എം വൈഷ്‌ണവിയും, എം.എസ് ശ്രീക്കുട്ടിയുമാണ് വിജയിച്ചത്. യു.പി വിഭാഗം സോഷ്യൽ സയൻസ് പ്രസംഗത്തിൽ ഫാത്തിമ തൻഹാന ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ റിഫാനയും, ആതിര മോളും രണ്ടാം സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗം ഐ.ടി ഡിജിറ്റൽ പെയിന്റിംഗിൽ ഇന്ദ്രജ് കൃഷ്‌ണ രണ്ടാം സ്ഥാനം നേടി. ഐ.ടി പ്രോഗ്രാമിങിൽ ആരോമൽ ഹരീഷ് മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗം വർക്ക് എക്‌സ്‌പീരിയൻസിൽ ഫാബ്രിക് പെയിന്റിംഗിൽ കൃഷ്‌ണേന്ദു രണ്ടാം സ്ഥാനവും, മാത്തമാറ്റിക്‌സിൽ എച്ച്.എസ് വിഭാഗത്തിലെ അനൂജ നാരാണൻ ഒന്നാം സ്ഥാനവും നേടി. ലോക്കൽ ഹിസ്റ്ററി റൈറ്റിംങിൽ ആര്യ ലക്ഷ്‌മിയ്‌ക്ക് രണ്ടാം സ്ഥാനമുണ്ട്. അറ്റ്‌ലസ് മേക്കിംഗിൽ അലക്‌സ് വർഗീസിനാണ് രണ്ടാം സ്ഥാനം.