ചോലത്തടം : എസ്.എൻ.ഡി.പി യോഗം ചോലത്തടം 4999-ാം നമ്പർ ശാഖയിൽ വനിതാസംഘം രൂപീകരിച്ചു. മീനച്ചിൽ യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം അംബിക സുകുമാരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി തലനാട് യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.കെ രാജു, സെക്രട്ടറി സി.എൻ ശശി, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം സ്മിത ഷാജി, യൂണിയൻ സൈബർസേന കൺവീനർ ഗോപൻ ഗോപു എന്നിവർ പ്രസംഗിച്ചു. വനിതാസംഘം പ്രസിഡന്റായി സുജാത സജീവിനേയും, വൈസ് പ്രസിഡന്റായി അഞ്ജന ബാബുവിനെയും, സെക്രട്ടറിയായി അനു സന്തോഷിനെയും, യൂണിയൻ കമ്മിറ്റി അംഗമായി നീതു രാജിനെയും 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.