ഏഴാച്ചേരി : മനുഷ്യജീവിതത്തിൽ പാലിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതായ മുഴുവൻ സദ്ഗുണങ്ങളും വിവരിക്കുന്ന മഹത് ഗ്രന്ഥമാണ് ഭഗവത്ഗീതയെന്ന് പുരാണ പ്രഭാഷകയും നാരായണീയ പാരായണ ഗുരുവുമായ കൊല്ലപ്പിള്ളി സരസമ്മ ദിവാകരൻ പറഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ അമ്മമാർക്കായി ആരംഭിച്ച ആദ്ധ്യാത്മിക പഠന ക്ലാസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ദേവസ്വം ഭരണസമിതിയംഗം സുരേഷ് ലക്ഷ്മി നിവാസ് പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. ചിത്രാ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സന്ധ്യ സുരേഷ്, രമാദേവി അന്തർജ്ജനം, വിനോ ഗോപി തേരുന്താനം, വിജയകുമാരി പുളിക്കൽ,രശ്മി അനിൽ, പ്രസന്നകുമാരി, ഉഷാ ബാബു,പ്രീത സജി,രശ്മി രമേശ്,ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 3 നാണ് ക്ലാസ്. വിദ്യാർത്ഥികൾക്കുള്ള ആദ്ധ്യാത്മിക പഠന ക്ലാസും ഉടൻ ആരംഭിക്കും.