p

വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ടി.വി പുരം യൂണിറ്റ് വാർഷികവും കുടുംബ സംഗമവും നടത്തി. ടി.വി പുരം എൻ.എസ്.എസ് ഹാളിൽ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് കെ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടേറിയറ്റ് അംഗം ബി .രവീന്ദ്രൻ ,ജില്ലാ സെക്രട്ടറി പി.കെ മണിലാൽ, ബ്ലോക്ക് പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി ഇടവട്ടം ജയകുമാർ, അഡ്വ. എസ്സ് .സാനു, ആർ. ചന്ദ്രസേനൻ,പഞ്ചായത്ത് വൈസ് പ്രസി. ബീനാ മോഹൻ,പഞ്ചായത്ത് അംഗം ടി.എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ആർ രശേൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി ചെറിയാൻ നന്ദിയും പറഞ്ഞു.