s

തലയോലപ്പറമ്പ്: വർഗീയതയ്ക്കും വിഘടന വാദത്തിനുമെതിരെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വൈക്കത്ത് നയിച്ച സദ്ഭാവനാ യാത്രയുടെ 29-ാം വാർഷികം ആചരിച്ചു. സദ്ഭാവനാ യാത്ര ആരംഭിച്ച കാട്ടിക്കുന്നിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്,എം.കെ.ഷിബു, എൻ.സി.തോമസ്, എസ്. ജയപ്രകാശ്, റഷീദ്മങ്ങാടൻ, കെ.കെ.ഷാജി.പി.സി തങ്കരാജ്, എം. അനിൽകുമാർ പി.വി. സുരേന്ദ്രൻ.വി.മനോഹരൻ, ലൈജു വർഗീസ്, ഗായത്രി സോമൻ, സ്മിത പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.