kob-parameswara

വാഴൂർ : കാക്കനാട്ട് വി.കെ.പരമേശ്വരൻ നായർ (91) നിര്യാതനായി. ജനസംഘം വാഴൂർ നിയോജകമണ്ഡലം പ്രസിഡന്റ്, ബി.ജെ.പി കോട്ടയം ജില്ലാകമ്മിറ്റിയംഗം, വാഴൂർ പടിഞ്ഞാറ്റുംഭാഗം 743ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കെ.കെ.സരോജനിയമ്മ, പനമറ്റം പൂവേലി കുടുംബാഗം. മക്കൾ : കെ.പി.അശോക് കുമാർ, കെ.പി.ശോഭനകുമാരി, കെ.പി.ഉഷാകുമാരി, കെ.പി.സന്തോഷ്, കെ.പി. ഗിരിജ (വാഴൂർ വിദ്യാനന്ദ വിദ്യാഭവൻ അധ്യാപിക), കെ.പി.ശ്രീജ, കെ.പി.സുരേഷ് (ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറി, ആർ.എസ്.എസ് മുൻ കോട്ടയം ജില്ലാപ്രചാരക്). മരുമക്കൾ : ബിന്ദു, ശ്രീകുമാരൻ നായർ (റിട്ട.വില്ലേജ് ഓഫീസർ), രാധാകൃഷ്ണൻ നായർ, അനിത, രാധാകൃഷ്ണൻ നായർ, കെ.ആർ.ജയകുമാർ. സംസ്‌കാരം ഇന്ന് 3 ന് കൊടുങ്ങൂർ കൗന്നിലത്തിലുള്ള വീട്ടുവളപ്പിൽ.