അടിമാലി: ഗുരുദേവ സന്ദേശങ്ങൾ കൂടുതലായി പ്രചരിപ്പിക്കാനും ചർച്ചചെയ്യപ്പെടാനുമായി എസ്എൻഡിപി യോഗം എകാത്മകം മെഗാ ഇവന്റ് ഒരുക്കുന്നതിന്റെ ഭാഗമായി എസ്എൻഡിപി യോഗം അടിമാലി യൂണിയനിൽ യൂണിയൻ തല ഉദ്ഘാടനം നടന്നു.അടിമാലി എസ്എൻഡിപി യോഗം ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീനാരായണ ഗുരു മുപ്പത്തിയൊന്നാം വയസ്സിൽ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹനിയാട്ട നൃത്താവിക്ഷ്‌ക്കാരത്തിലൂടെയാണ് മെഗാ ഇവന്റ് ഒരുക്കിയിട്ടുള്ളത്.2020 ജനുവരിയിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ 5000ത്തിലധികം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മെഗാ ഇവന്റ് അരങ്ങേറുന്നത്.പരിപാടി ചരിത്ര സംഭവമാകുമെന്നും ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കുമെന്നുമാണ് എസ്എൻഡിപി യോഗത്തിന്റെ പ്രതീക്ഷ.ഏകാത്മകം മെഗാ ഇവന്റ് യൂണിയൻ തല ഉദ്ഘാടനത്തോടൊപ്പം അടിമാലി യൂണിയനു കീഴിൽ പുതിയതായി രൂപീകരിച്ച ശാഖായോഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും തുഷാർ വെള്ളാപ്പള്ളി നിർവ്വഹിച്ചു.നേതാക്കളായ അനിൽ തറനിലം,സുനു രാമകൃഷ്ണൻ,പി ടി മന്ഥൻ,എം ബി ശ്രീകുമാർ,രജ്ജിത്ത് കാവളായിൽ,പ്രതീഷ് പ്രഭ തുടങ്ങിയവർ സംസാരിച്ചു.