കോട്ടയം : അഭൂതപൂർവ്വമായ തിരക്കിനെത്തുടർന്ന് പനച്ചിക്കാട് ആമ്പാട്ടുകടവ് ആമ്പൽ ഫെസ്റ്റ് രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. 19 ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് രണ്ട് ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. സന്ദർശകരുടെ വൻ തിരക്ക് കാരണം ഫെസ്റ്റ് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു. സന്ദർശകർക്ക് വള്ളത്തിൽ സഞ്ചരിച്ച് അമ്പൽ പൂക്കൾ കാണുന്നതിന് സൗകര്യമുണ്ട്. സന്ദർശകരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ വള്ളങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. നാടൻ ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.