ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനെ 25 വർഷക്കാലം നയിച്ച, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവുമായിരുന്ന കെ. വി. ശശികുമാറിന്റെ മൂന്നാമത് ചരമവാർഷിക ദിനം 29 ന് ഉച്ചക്കഴിഞ്ഞ് 2.30ന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ ആചരിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മിഥുൻ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഗുരുവന്ദനം അവാർഡ് അലക്‌സ് പുതുവേലിക്ക് നൽകും. എം.എൽ.എമാരായ സി എഫ് തോമസ്, ഡോ. എൻ ജയരാജ്, കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു, സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ , ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് രാജഗോപാൽ, തിരുവല്ല യൂണിയൻ അഡ്മിനിസിട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അനിൽ ഉഴത്തിൽ, കുട്ടനാട് യൂണിയൻ അഡ്മിനിസിട്രേറ്റർ പി.എസ്.എൻ ബാബു, മുനിസിപ്പൽ കൗൺസിലർ സാജൻ ഫ്രാൻസിസ്, ഡി.സി.സി മെമ്പർ പി. എച്ച് നാസർ, വർണ്ണവ സൊസൈറ്റി രക്ഷാധികാരി പി.എസ് ശ്രീധരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ. നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് , യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സാലിച്ചൻ, പി. ബി രാജീവ്, പി അജയകുമാർ, പി. എൻ പ്രതാപൻ, സി. ജി രമേശ് , സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ. ജി പ്രസന്നൻ, അസിം വി. പണിക്കർ, ലതാ കെ. സലി, ശ്രീനാരായണ സ്മാരക ട്രസ്റ്റ് ട്രഷറർ പി. കെ കൃഷ്ണൻ, മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ പി. എസ് കൃഷ്ണൻകുട്ടി, ശാന്തമ്മ ശശികുമാർ , വനിതാ സംഘം, യൂത്ത് മൂവുമെന്റ് , വൈദിക സമിതി , സൈബർ സേന , കുമാരി സംഘം, ബാലജനയോഗം, തുടങ്ങിയ പോഷക സംഘടനകളുടെ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ നന്ദിയും പറയും.