ചങ്ങനാശേരി: കെ.എസ്.സി.(എം) നിയോജകമണ്ഡലം കൺവെൻഷൻ സി.എഫ്. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി. (എം) സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കെ.എഫ്. വർഗീസ്, സ്റ്റിയറിംഗ് കമ്മറ്റി അംഗം വി.ജെ.ലാലി, സ്റ്റേറ്റ് കമ്മറ്റി അംഗം ജോർജുകുട്ടി മാപ്പിളശ്ശേരി, സിബി ചാമക്കാല, ജെയിംസ് പതാരംചിറ, ജസ്റ്റിൻ പാലത്തിങ്കൽ, കെ.എസ്.സി.(എം) ജില്ലാ സെക്രട്ടറിമാരായ ജോൺസ് തത്തംകുളം, ജെയിസൺ ചെമ്പകശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് ജിൻസൺ ജെയിംസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ സെബാസ്റ്റ്യൻ, സെക്രട്ടറി പോൾ ചാക്കോ എന്നിവർ പങ്കെടുത്തു. കെ.സി.സി.(എം) നിയോജക മണ്ഡലം പ്രസിഡന്റായി ജെയിസൺ സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. പോൾ ചാക്കോ (സെക്രട്ടറി), ടോമിൻ ജോസ് (ട്രഷറർ), ജിൻസൺ ജെയിംസ്, ജിൻസൺ ചെമ്പകശ്ശേരി, തോമസ് പി. ദേവസ്യാ (ജില്ലാ കമ്മറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.