പാലാ: കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷന്റെയും ആന്റി ഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മദ്യപാനത്തിനെതിരെ നടത്തിയ പ്രസംഗ മത്സരത്തിൽ (ഹയർസെക്കൻഡറി വിഭാഗം) ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസിലെ മരിയ ജോസ് ഒന്ന്, രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ റിയ തോമസ് രണ്ട്, പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ ഡിയോൾ റോയി മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എച്ച്.എസ്. വിഭാഗത്തിൽ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസിലെ ഷോൺ ടോം ഒന്നും, വിളക്കുമാടം സെന്റ് ജോസഫ്‌സ് എച്ച്.എസിലെ ജോ ബാസ്റ്റിൻ രണ്ടും, പാലാ ചാവറ പബ്ലിക് സ്‌കൂളിലെ ലീനു കെ. ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നും 140 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 150ഓളം കുട്ടികൾ പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ പങ്കെടുത്തു. ഉപന്യാസ മത്സര വിജയികളെ പിന്നീട് പ്രഖ്യാപിക്കും. നവംബർ 8 ന് വൈകിട്ട് 4ന് പാലാ ടൗണിൽ നടക്കുന്ന വിന്നേഴ്‌സ് അംസബ്ലിയിൽ സമ്മാന വിതരണം നടക്കും.