കോട്ടയം: 12 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് ദേശീയ തലത്തിൽ കാൽനൂറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള ടൈമിനു കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ടി.ബി. റോഡിലെ ടൈം കിഡ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലേ ഗ്രൂപ്പ്, നേഴ്‌സറി, പി.പി-1, പി.പി-2, ഡേകെയർ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിനും നൈപുണ്യശേഷി വികസനത്തിനും അനുയോജ്യമായ പാഠ്യപദ്ധതിയും പഠനപ്രവർത്തനങ്ങളുമാണ് ടൈം കിഡ്സിൽ ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ധരായ അദ്ധ്യാപകർ, മികച്ച കെയർടേക്കർമാർ, സി.സി.ടി.വി. നീരീക്ഷണം, അത്യാധുനിക കളിപ്പാട്ടങ്ങളും കളിയിടങ്ങളും, സ്പ്ലാഷ് പൂൾ, സാന്റ് പിറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഫീസിൽ ഇളവോടുകൂടിയുള്ള പ്രവേശനം നിശ്ചിത കാലത്തേയ്ക്കു മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്: 7511134433