kayalaidinju

തലയോലപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും പുരയിടത്തിലെ കൈയ്യാല ഇടഞ്ഞ് വീട് അപകടാവസ്ഥയിൽ. വെട്ടിക്കാട്ട് മുക്ക് മിഠായിക്കുന്നം ചുങ്കത്തിൽ ബഷീറിന്റെ വീടാണ് അപകടാവസ്ഥയിലായത്.ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിൽ കൈയ്യാലയുടെ 20 മീറ്ററോളം ഭാഗം താഴെക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. കൈയ്യാല തകർന്നതോടെ വീടിന്റെ മുറ്റം തകർന്ന് തറയുടെ കൽക്കെട്ടിന് വിള്ളൽ വീണു.ശക്തമായി മഴ തുടർന്നാൽ വീട് കൂടുതൽ ഇടിയുമെന്നായതോടെ വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.