കോട്ടയം: പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഫീൽ എത്തുമ്പോൾ മുതൽ ആശുപത്രി അധികൃതർ അതി കഠിനമായ പരിശ്രമത്തിലായിരുന്നു. ഇടയ്ക്ക് പ്രതീക്ഷയുടെ ലക്ഷണങ്ങൾ കാണുകയും ചെയ്‌തു. പക്ഷേ, അവസാനം എല്ലാം തകർന്നുവെന്ന് മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.രഞ്ചൻ കേരളകൗമുദിയോട് പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ആദ്യം മുതൽ തന്നെ തകരാറിലായിരുന്നു. എന്നാൽ മരുന്നുകളോട് നല്ല രീതിയിലാണ് പ്രതികരിച്ചിരുന്നത്. ആദ്യം താഴ്‌ന്ന് നിന്ന ബി.പി പിന്നീട് സാധാരണ നിലയിൽ ആയില്ല. തലച്ചോറിന്റെ പ്രവർത്തനം തടസപ്പെട്ടത് ഓരോ അവയവങ്ങളെയും ബാധിച്ചു.