കോട്ടയം: കനത്ത മഴയിൽ കാറിന്റെ 'ഫ്രീ വാട്ടർ സർവീസ്" വീഡിയോ സോഷ്യൽ മീഡിയയിൽ പറ പറന്നു. രണ്ടു ദിവസമായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ ബസേലിയസ് കോളേജിനു മുകളിലെ വഴിയിൽ നിന്നും വെള്ളം വീഴുന്ന വീഡിയോയാണ് വൈറലായി മാറിയത്. ഇന്നലെ രാവിലെ മുതലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങിയത്. ഈരയിൽക്കടവിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക പതിവാണ്. ബസേലിയ‌സ് കോളേജിന്റെ മൈതാനത്തു നിന്നുള്ള വെള്ളം മുഴുവൻ ഒഴുകിയിറങ്ങുന്നത് ഈ റോഡിലേയ്‌ക്കാണ്. ഇവിടെയുള്ള പൈപ്പിലൂടെ വെള്ളം റോഡിലേയ്‌ക്ക് ഒഴുകിയിറങ്ങുമ്പോൾ താഴെ പാർക്ക് ചെയ്‌ത കാറിലേയ്‌ക്കാണ് വീഴുന്നത്. ഈ വീഡിയോയാണ് ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. മഴയുടെ ഭീകരയും, ഭംഗിയുമെല്ലാമുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.