ചങ്ങനാശേരി: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാറിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്. വടക്കേക്കരയിൽ താമസിക്കുന്ന ലോട്ടറി വില്പനക്കാരനായ സുശീലന്റെ ഭാര്യ ഗീതയേയാണ് ( 40) കാറിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പാലാത്രച്ചിറയിലായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്നും മരുന്ന് വാങ്ങി പാലാത്രച്ചിറയിൽ ബസിൽ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ തെക്ക് ഭാഗത്തു നിന്നും അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഗീതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.