k-lalithan

വൈക്കം : വടയാർ പടിഞ്ഞാറേക്കര മരോട്ടിപ്പറമ്പിൽ പുത്തൻപുര പ്രീയാഭവനിൽ കെ.ലളിതൻ (73) നിര്യാതനായി. തലയാഴം സർവീസ് സഹകരണബാങ്ക് സെക്രട്ടറി, വൈക്കം താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ മെമ്പർ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് , വൈക്കം ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ശോഭന ബ്രഹ്മമംഗലം കഴവേലിൽ കുടുംബാംഗം. മക്കൾ : പ്രീയ, പ്രീതി, മരുമക്കൾ : സജി, അനീഷ്. സംസ്ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.