പാലാ : എസ്.എൻ.ഡി.പി യോഗം 4236-ാം നമ്പർ വള്ളിച്ചിറ ശാഖയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വാർഷിക പൊതുയോഗത്തിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഐ.ഡി. സോമൻ ഇഞ്ചാനാൽ (പ്രസിഡന്റ്), ശശീന്ദ്രബാബു നെല്ലാനിക്കാട്ട് (വൈസ് പ്രസിഡന്റ്), സാവിത്രി തങ്കച്ചൻ വെളിച്ചപ്പാട്ട് (സെക്രട്ടറി), കെ.എൻ. സോമരാജൻ വേലംമാക്കിൽ (യൂണിയൻ കമ്മറ്റിയംഗം), കമ്മറ്റിയംഗങ്ങളായി എൻ.കെ. ലെവൻ നെല്ലാനിക്കാട്ട്, സജി വേലംമാക്കിൽ, അപ്പുക്കുട്ടൻ പാറയ്ക്കൽ, ദേവദാസ് മൂഴിയ്ക്കൽ, സുനിൽകുമാർ കച്ചേരിപ്പറമ്പിൽ, രതീഷ് ഉറുകുഴിയിൽ, ആഷാദ് കളപ്പുരയ്ക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.