കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലങ്ങൾ പുനർനിർമ്മിക്കുന്നതിനുമായി 3 കോടി രൂപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് നിർദേശം സമർപ്പിച്ചതിന്റെ ഭാഗമായാണ് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പണികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
തുക അനുവദിച്ച റോഡുകൾ
വെട്ടിക്കാവുങ്കൽ കവളിമാവ് റോഡ് : 15 ലക്ഷം
പതിനഞ്ചാംമൈൽ കയ്യൂരി റോഡ് : 10 ലക്ഷം
പ്ലാക്കൽപടി വെള്ളാവൂർ റോഡ് : 20 ലക്ഷം
പത്തൊമ്പതാംമൈൽ ചിറക്കടവ് റോഡ് : 10 ലക്ഷം
നെടുങ്കുന്നം മൈലാടി റോഡ് : 20 ലക്ഷം
നെടുമാവ് അരുവിക്കുഴി റോഡ് : 30 ലക്ഷം
പരുത്തിമൂട് കുളത്തൂർമൂഴി റോഡ് : 12 ലക്ഷം
വാകത്താനം കറുകച്ചാൽ റോഡ് : 18 ലക്ഷം
കാഞ്ഞിരപ്പള്ളി കണ്ണാശുപത്രി കുരിശുകവല റോഡ് : 5 ലക്ഷം
മണിമല പഴയിടം ചേനപ്പാടി റോഡ് : 10 ലക്ഷം
തുക അനുവദിച്ച പാലങ്ങൾ
കാവുകാട്ട് പാലം : 25 ലക്ഷം
പാട്ടുപാറ പാലം : 20 ലക്ഷം
മാക്കിയിൽ പാലം : 25 ലക്ഷം