പാലാ : കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് തുലാമാസ ആയില്യംപൂജ നടക്കും. രാവിലെ 10.30 ന് മേൽശാന്തി പത്മനാഭൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിക്കും.
ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9 ന് ആയില്യം പൂജ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
തലനാട്: ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10.15 മുതൽ ആയില്യംപൂജ ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടെ നേതൃത്വത്തിൽ നടക്കും.