കാഞ്ഞിരപ്പള്ളി : സി.ഐ.ടി.യു ജില്ലാ സമ്മേളനം 27 മുതൽ 30 വരെ കാഞ്ഞിരപ്പള്ളിയിൽ നടക്കും. 27 ന് വൈകിട്ട് 5.30 ന് പൊതുസമ്മേളന നഗറായ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മുഹമ്മദ് അമീൻ നഗറിൽ (ആനത്താനം തോംസൺ മൈതാനി) പതാക ഉയർത്തൽ. 28 ന് രാവിലെ 8 ന് പാറത്തോട്ടിലെ പി.ഐ ഷുക്കൂർ സ്മൃതി മണ്ഡപത്തിൽ നിന്നുമുള്ള ദീപശിഖാ പ്രയാണം അഖിലേന്ത്യാ കമ്മിറ്റിയംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിൻറ്റ് സെക്രട്ടറി വി.പി ഇസ്മാമായിൽ ഏറ്റുവാങ്ങും. വി.ആർ ഭാസ്‌ക്കരൻ നഗറിലാണ് (കാഞ്ഞിരപ്പള്ളി കെ.എം.എ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം. 9.15ന് പതാക ഉയർത്തൽ,​ 9.30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. കെ.ജെ തോമസ്, കെ.പി മേരി, പി. കെ അജയകുമാർ, കെ.എസ് സുനിൽകുമാർ എന്നിവർ പങ്കെടുക്കും. 29 നും പ്രതിനിധി സമ്മേളനം തുടരും. 30 ന് വൈകിട്ട് 5 ന് മുഹമ്മദ് അമീൻ നഗറിൽ (ആനത്താനം തോംസൺ മൈതാനം) ചേരുന്ന പൊതുസമ്മേളനം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.