അടിമാലി: അടിമാലി ഉപജില്ലാ വിദ്യാഭ്യാസ കലോത്സവത്തിന് നാളെ പാറത്തോട്ടിൽ തുടക്കമാകും.23,24,25 തിയതികളിൽ പാറത്തോട് സെന്റ് ജോർജ്ജ് ഹയർസെക്കന്ററി സ്‌കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്.70 വിദ്യാലയങ്ങളിൽ നിന്നായി 3200 ഓളം കലാപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9ന് ബീനാമോൾ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന സാംസ്‌ക്കാരിക റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ ഉദ്ഘാടനം ചെയ്യും.പാറത്തോട് ജോർജ്ജിയാൻ പഠന കേന്ദ്രത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവ്വഹിക്കും.25ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എംഎ മണി ഉദ്ഘാടനം ചെയ്യും.കലോത്സവ നഗരി പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് സജ്ജമാക്കിയിട്ടുള്ളതെന്ന്് സംഘാടക സമതി പറഞ്ഞു.വിവിധ ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ ഡീൻകുര്യാക്കോസ്എം പി , എസ് രാജേന്ദ്രൻ എംഎൽഎ,ഇടുക്കി രൂപതാ ബിഷപ്പ് മാർജോൺ നെല്ലിക്കുന്നേൽ,നോബിൾ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.