hopital-floor
അപകടസാധ്യത നിറഞ്ഞ ഇവിടെ മിനുസമില്ലാത്ത തറയോടു

അടിമാലി: ഇവിടെ രോഗികൾ തെന്നിവീഴുന്നത് പതിവാണ്.

അടിമാലി താലൂക്കാശുപത്രിയിൽ ചികിൽസയ്ക്ക് വരുന്നവർക്കാണ് ഇങ്ങനെയൊരു അവസ്ഥ. അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിൽ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലിനു സമീപമാണ് രോഗികൾ തെന്നി വീഴുന്നത് പതിവാകുന്നത്.പ്രധാന വാതിലിനു സമീപത്തു നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗം വിൽചെയറും മറ്റും കൊണ്ട്പോകുന്നതിനായി ചെരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.വളരെ മിനുസമേറിയ തറയോടാണ് പാകിയിട്ടുള്ളത്.ചികത്സ തേടിയ ശേഷം പുറത്തേക്കിറങ്ങുന്ന രോഗികൾ ചെരിഞ്ഞ പ്രതലത്തിന്റെ മിനുസമറിയാതെ ചവിട്ടുകയും മുറ്റത്തേക്ക് വീണുമാണ് അപകടത്തിൽപ്പെടുന്നത്. പ്രായമായവരും സ്ത്രീകളുമാണ് ഇത്തരത്തിൽ തെന്നി വീഴുന്നവരിൽ ഏറെയും.ഗർഭിണികളടക്കം നിരവധിയാളുകൾ ദിവസവും ഈ പ്രധാന വാതിലിലൂടെയാണ് ആശുപത്രിക്കകത്തേക്ക് കടന്നു പോകുന്നത്.അപകടസാദ്ധ്യത നിറഞ്ഞ ഇവിടെ മിനുസമില്ലാത്ത തറയോടു പാകുന്നതിനോ പ്രധാന വാതിലിൽ നിന്നും മുറ്റത്തേക്ക് ചവിട്ടുപാ വിരിക്കുന്നതിനോ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.