കോട്ടയം: അയ്യപ്പധർമ്മത്തെയും അയ്യപ്പഭക്തരെയും അടിച്ചമർത്താനും പിച്ചിച്ചീന്താനും ശ്രമിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണാൻ ശ്രമിക്കാത്തവരാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. അയ്യപ്പധർമ്മ പ്രചാരണ രഥയാത്രയുടെ മൂന്നാംദിവസം തിരുനക്കരയിൽ നടന്ന ഭക്തജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ശങ്കർ സ്വാമി അദ്ധ്യക്ഷത വഹിച്ചു. സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സുധീർ ചൈതന്യ, എൻ.കെ. നീലകണ്ഠൻ, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ, അയ്യപ്പസേവാസമാജം ജില്ലാ അദ്ധ്യക്ഷൻ എ. കേരളവർമ്മ, ജനറൽ കൺവീനർ രാജേഷ് നട്ടാശേരി, പി.സി.ഗിരീഷ് കുമാർ, സി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.