വൈക്കം: കാറിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. വൈക്കം പുളിഞ്ചുവട് നെടുമ്പള്ളിൽ വീട്ടിൽ എ.വി. ജോർജ്ജ് (70) ആണ് മരിച്ചത്.കഴിഞ്ഞ മാർച്ച് മാസത്തിൽ വീടിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.പുളിം ചുവട് ജംഗ്ഷനിലുള്ള കടയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലും തുടർന്ന് ചെമ്മനാകരിയിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലും ചികിത്സയിലായിരുന്നു. അവിഭക്ത കേരള കോൺഗ്രസിന്റെ വൈക്കത്തെ ആദ്യ കാല നേതാവായിരുന്നു. ഭാര്യ: അന്നമ്മ ബ്രഹ്മമംഗലം മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്ജ് വർഗ്ഗീസ് (വൈക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), പരേതനായ ജോർജ്ജ് ജയിംസ്, സിജിമോൾ അനീഷ് (യു.കെ). സുമിമോൾ അനീഷ് ( ന്യൂസിലന്റ്). മരുമക്കൾ: അനീഷ് കരേടൻ (ചാലക്കുടി), അനീഷ് വെൺ പറമ്പിൽ (ഉല്ലല), സിമിമോൾ ജയിംസ് (തൈപ്പറമ്പിൽ, ബ്രഹ്മമംഗലം) സംസ്ക്കാരം 25 ന് 11ന് വല്ലകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.