തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ വഴിയരികിലെ ഇലട്രിക്ക് പോസ്റ്റ് ഇടിച്ച് തകർന്നു. ഇന്നലെ പുലർച്ചെ 2 മണിയോടെ തലയോലപ്പറമ്പ്‌-കോട്ടയം റോഡിൽ കെ.ആർ സ്ട്രീറ്റിന് സമീപമാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുൻവശം ഭാഗീകമായി തകർന്നെങ്കിലും കാർ ഡ്രൈവർ കായംകുളം സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 2 മണിയോടെ പോസ്റ്റ് മാറ്റി സ്ഥാപിച്ചാണ് പ്രദേശത്തെ വൈദ്യുതബന്ധം പുനസ്ഥാപിച്ചത്.