kumily

കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ മറന്നുവച്ച പണവും രേഖകളുമടങ്ങിയ ബാഗ് കണ്ടക്ടറുടെ സത്യസന്ധമായ ഇടപെടലിൽ യാത്രക്കാരന് തിരിച്ചുകിട്ടി.

കുമളി സ്വദേശിയായ ബിനു ചാക്കോ എന്നയാളുടെ 18,500 രൂപയും, പാസ്‌പോർട്ടും, വിസയുമടങ്ങുന്ന ബാഗാണ് തിങ്കളാഴ്ച കോട്ടയം എറണാകുളം റൂട്ടിലോടുന്ന ബസിൽവച്ച് മറന്നുപോയത്. ബസ് എറണാകുളത്തുനിന്ന് തിരികെ വരുമ്പോഴാണ് ആളില്ലാത്ത ബാഗ് കണ്ടക്ടർ സതീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. കോട്ടയത്ത് ട്രിപ്പ് അവസാനിച്ചശേഷം ബാഗ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. വിവരം അറിഞ്ഞ് ഇന്നലെ സ്റ്റേഷനിൽ എത്തിയ ഉടമയ്ക്ക് എസ്.ഐ. സജികുമാർ ബാഗ് കൈമാറി. കോട്ടയം ഡിപ്പോയിലേതാണ് ബസ്.