പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 5 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 5 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.കോം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 5 ന് ആരംഭിക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലായ് 2019 പരീക്ഷയുടെ വൈവാവോസി നവംബർ നാല്, അഞ്ച് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.
പരീക്ഷാഫലം
ഒന്നും രണ്ടും നാലും സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ അപേക്ഷിക്കാം.
ജൂനിയർ റിസർച്ച് ഫെലോ
സ്‌കൂൾ ഒഫ് ബയോസയൻസസിൽ ജൂനിയർ റിസർച്ച് ഫെലോയ്ക്കുള്ള (എം.എസ്‌സി. മൈക്രോബയോളജി/എം.എസ്‌സി. ബയോടെക്‌നോളജി) വോക് ഇൻ ഇന്റർവ്യൂ 25ന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും.