പാലാ : ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് മീനച്ചിൽ താലൂക്കിൽ ഭക്തിനിർഭരമായ സ്വീകരണം. രാവിലെ 8 ന് കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് കുറിച്ചിത്താനം, ഉഴവൂർ, രാമപുരം, ഐങ്കൊമ്പ്, അന്തീനാട്, തലപ്പലം, അമ്പാറ,ഇടമറ്റം,പൂവരണി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥയാത്രയെ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. ദീപാരാധന,പടിപൂജ, അയ്യപ്പധർമ്മ സംഗമം എന്നിവയോടെ ഇന്നലെ യാത്ര സമാപിച്ചു. രാജേഷ് നട്ടാശ്ശേരി, ഡോ.എസ്.വി.പ്രദീപ്, എ.കേരള വർമ്മ , പി.കെ.കൃഷ്ണൻകുട്ടിക്കുറുപ്പ്, വി.മുരളീധരൻ, കെ.എൻ.വാസുദേവൻ, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.ഡി.പ്രസാദ്, സി.കെ.അശോകൻ, പി.പി.നിർമ്മലൻ, പ്രൊഫ. ഹരിലാൽ,എ.എൻ.നീലകണ്ഠൻ നമ്പൂതിരി, പി.സി.ഗിരീഷ് കുമാർ, ജി.അനീഷ്, എസ്.ശങ്കരസാമി, സി. കൃഷ്ണകുമാർഎന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 8ന് കടുത്തുരുത്തിയിൽ നിന്നാരംഭിച്ച് വൈകിട്ട് 5 ന് വൈക്കത്ത് രഥയാത്ര സമാപിക്കും.